കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാത്രികാല ക്ലാസ്സുകള്‍ നിരോധിച്ചുകൊണ്ടുള്ള എ.ഇ.ഒ യുടെ ഉത്തരവ് കലക്ടര്‍ റദ്ദാക്കി.
ക്ലാസ് കഴിഞ്ഞതിനു ശേഷവും ചില സ്ഥാപനങ്ങള്‍ കുട്ടികളെ അവരുടെ സ്ഥാപനങ്ങളില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാതെ താമസിപ്പിച്ചു പഠിപ്പിക്കുന്നത് നിര്‍ത്തലാക്കണമെന്ന ഒരു രക്ഷാകര്‍ത്താവിന്‍റെ പരാതിയില്‍ അവ പരിശോധിച്ച് നിര്‍ത്തലാക്കുന്നതിന് കലക്ടര്‍ ഉത്തരവ് ഇട്ടിരുന്നു. എന്നാല്‍ മതിയായ അന്വേഷണം നടത്താതെ എ.ഇ.ഒ. കുന്നത്തൂര്‍ താലൂക്കിലെ മുഴുവന്‍ സ്ഥാപനങ്ങളുടെയും രാത്രികാല ക്ലാസ്സുകള്‍ നടത്തുന്നത് തടഞ്ഞുകൊണ്ട് നോട്ടീസ് നല്‍കുകയായിരുന്നു.
വാര്‍ഷിക പരീക്ഷ അടുത്ത സമയത്തുള്ള പത്ത്,പ്ലസ് വന്‍,പ്ലസ് ടൂ കുട്ടികളുടെ രക്ഷിതാക്കളില്‍ വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും ഇടയാക്കി.പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനം നടത്തി ആത്മവിശ്വാസവും കഴിവും അവരില്‍ വളര്‍ത്തിയെടുക്കാന്‍ ഈ സമയമാണ് ഉപയോഗിക്കുന്നത്.രക്ഷിതാക്കള്‍ക്ക് അതൊരു വലിയ ആശ്വാസവും ആണ്.പൊതു വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ മികച്ച വിജയത്തിന് പിന്നില്‍ ഇത്തരം ക്ലാസ്സുകളുടെ പ്രാധാന്യം പരസ്യമായ രഹസ്യം ആണ്.തങ്ങള്‍ക്ക് കിട്ടിയ നോട്ടീസുമായി സ്ഥാപന ഉടമകള്‍ ആള്‍ കേരള ട്യൂട്ടോറിയല്‍ മാനേജ്മെന്‍റ് അസോസിയേഷനു പരാതി നല്‍കുകയായിരുന്നു.
അതിന്‍റെ അടിസ്ഥാനത്തില്‍ എ.കെ.ടി.എം.എ.യുടെ സംസ്ഥാന സമതി അംഗങ്ങള്‍ ആയ ജനറല്‍ സെക്രട്ടറി സി.ജി ബാബു(സി.ഐ.ടി.സി ആദിനാട്), ന്‍റെ നേതൃത്വത്തില്‍ സംസ്ഥാന സമതി അംഗങ്ങള്‍ ആയ ശ്രീ.അനില്‍കുമാര്‍ (പ്രസിഡണ്ട്,കൈരളിഅക്കാഡമി,) ശ്രീ.പ്രമോദ് (ട്രഷറര്‍,സുപ്പീരിയര്‍), ശ്രീ.ഷാജി (ഷാജീസ് വീനസ്) എന്നിവര്‍ കളക്ടറെ കണ്ടു സംസാരിച്ചു.എ.ഇ.ഒ യുടെ ഉത്തരവ് പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയും നല്‍കി.ഈ അപേക്ഷയില്‍ മേല്‍ പുനരന്വേഷണം നടത്തിയാണ് കലക്ടര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
രക്ഷിതാക്കളുടെ പൂര്‍ണ സമ്മതത്തോടെ രാത്രി 9 മണിവരെ ക്ലാസ്സുകള്‍ നടത്താന്‍ ആണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്.രക്ഷിതാക്കളില്‍ നിന്നും സമ്മതപത്രം വാങ്ങി സൂക്ഷിക്കണം.സ്ഥാപനങ്ങളില്‍ താമസിപ്പിച്ചു പഠിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുമതി വാങ്ങിയിരിക്കണം.കലക്ടറുടെ അനുകൂലമായ ഉത്തരവിന് AKTMA
ജനറല്‍ സെക്രട്ടറി സി.ജി.ബാബു നന്ദി അറിയിച്ചു.
കലക്ടറുടെ ഉത്തരവ്
കലക്ടറുടെ ഉത്തരവ്