MEMBERSHIP


ആപ്ലിക്കേഷൻ ഫോം താഴെയുള്ള ലിങ്കിൽ നിന്നും ഡൌൺലോഡ്  ചെയ്യുക. 

                           APPLICATION FORM DOWNLOAD

അംഗത്വ ഫോറം തപാലില്‍ ലഭിക്കുവാന്‍ 8086361979 എന്നാ നമ്പറിലേക്ക് വാട്സ് ആപ് ചെയ്യുക.
അംഗ ത്വം എടുക്കുന്നവര്‍ അംഗത്വ ഫീസും വരിസംഖ്യയും ചേര്‍ത്ത് അസോസിയേഷന്‍റെ വിലാസത്തില്‍ മണിയോഡര്‍ അയയ്ക്കേണ്ടത് ആണ്.അതിനു കഴിയാത്തവര്‍  താഴെയുള്ള അക്കൗണ്ട്‌ നമ്പരില്‍ അയയ്ക്കുക.
അപ്രകാരം പണം അയയ്ക്കുന്നവര്‍ ആയതിന്‍റെ പേ ഇന്‍ സ്ലിപ് കോപ്പി അപേക്ഷ യോടൊപ്പം അയച്ചു തരണം

General secretary,
All kerala Tutorial Management Association

Power House Junction,Ayathil P.O,kollam-691 021

A/c Details:
Current account,A/c No: 11070200011294,
Federal Bank,Br: Karunagappally, IFSC : FDRL0001107




അംഗത്വം
1. 18 വയസ് പൂർത്തിയായ ഏതൊരാളും സംഘടനയുടെ പ്രവർത്തനമണ്ഡലത്തിനുള്ളിൽ സ്വന്തമായി ട്യൂട്ടോറിയൽ സ്ഥാപനം നടത്തുകയാണെങ്കിൽ നിയമാവലിക്ക് വിധേയമായി അംഗമാകാവുന്നതാണ്.
2. അംഗമാകുന്നതിന് 500 രൂപ അംഗത്വ ഫീസ് നല്കിയിരിക്കണം.
3. പ്രതിമാസം 50/- രൂപ വീതം മാസവരി എല്ലാ അംഗങ്ങളും നല്കണം.അംഗമാകുന്ന മാസം മുതൽ മെയ് വരെയുള്ള കാലയളവടിസ്ഥാനമാക്കി ഒറ്റത്തവണയായി മാസവരി അംഗത്വ ഫീസിനോടൊപ്പം നല്കണം.
4. എല്ലാ വർഷവും വരിസംഖ്യ ഒറ്റത്തവണ നല്കി അംഗത്വം പുതുക്കേണ്ടതാണ്.
5. അംഗത്വ അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ അംഗങ്ങൾക്ക് അംഗത്വ സർട്ടിഫിക്കറ്റും അംഗത്വ നമ്പരും, എെ.ഡി കാർഡും നല്കുന്നതാണ്. അപ്രകാരമുള്ള അംഗങ്ങൾക്ക് മാത്രമേ പൊതുയോഗത്തിൽ വോട്ട് ചെയ്യുന്നതിനുള്ള അവകാശം ഉണ്ടായിരിക്കുകയുള്ളൂ.മേൽപ്പറഞ്ഞവ നഷ്ടപ്പെട്ടാൽ ഭരണസമിതി കാലാകാലങ്ങളിൽ തീരുമാനിക്കുന്ന തുക നല്കി ഡ്യൂപ്ലിക്കേറ്റുകൾ വാങ്ങാവുന്നതാണ്.
6. വരിസംഖ്യ പണമായോ, മണി ഒാർഡർ ആയോ മാത്രമേ സ്വീകരിക്കുകയുള്ളൂ.
7. അംഗത്വത്തിനുള്ള അപേക്ഷകൾ പരിശോധിച്ച് അവയെപ്പറ്റി ഒരു തീരുമാനം എടുക്കുന്നതിനുള്ള പരമാധികാരം ഭരണസമിതിക്ക് ഉണ്ടായിരിക്കുന്നതാണ്.
8. അംഗങ്ങൾ ആകുവാൻ ആഗ്രഹിക്കുന്നവരെ ഏതെങ്കിലും ഒരംഗം പരിചയപ്പെടുത്തേണ്ടതാണ്.
9. സംഘടനയുടെ നിയമാവലിക്ക് എല്ലാ അംഗങ്ങളും വിധേയമായിരിക്കും.

10. സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ പറയുന്ന ആനുകൂല്യങ്ങളും, കാലാകാലങ്ങളിൽ ഭരണസമിതിയും, പൊതുയോഗവും തീരുമാനിക്കുന്ന എല്ലാ ആനുകൂല്യത്തിനും അംഗങ്ങൾക്ക് അവകാശമുണ്ടായിരിക്കും.
11. ഏതെങ്കിലും ഒരംഗം സംഘടനയിൽ നിന്നും സ്വമേധയാ പിരിഞ്ഞു പോവുകയോ, സംഘടന പുറത്താക്കുകയോ ചെയ്താൽ, ആ അംഗം സംഘടനയ്ക്ക് നല്കിയ അംഗത്വഫീസ്, മാസവരി, സംഭാവന എന്നിവ തിരികെ ലഭിക്കുന്നതല്ല.
12. ഏതെങ്കിലും പണമോ മറ്റ് വസ്തുവോ മോഷ്ടിക്കുകയോ തട്ടിയെടുക്കുകയോ അപഹരിക്കുകയോ അല്ലെങ്കിൽ സംഘടനയുടെ ഏതെങ്കിലും സ്വത്ത് മനഃപൂർവ്വമായും ദുരുദ്ദേശ്യത്തോടുകൂടി നശിപ്പിക്കുകയോ അല്ലെങ്കിൽ സംഘടനയുടെ പണം നഷ്ടത്തിന് വിധേയമാകത്തക്കവിധം ഏതെങ്കിലും കരണമോ, ബോണ്ടോ പണത്തിന്റെ ഇൗടുപത്രമോ, രസീതോ മറ്റ് പ്രമാണമോ വ്യാജനിർമ്മാണം നടത്തിയുണ്ടാക്കുകയോ ചെയ്യുന്ന ഏത് അംഗവും നിയമാനുസരണം പ്രോസിക്യൂഷന് വിധേയമാകുന്നതും കുറ്റം തെളിയിക്കപ്പെട്ടാൽ ശിക്ഷിക്കപ്പെടാവുന്നതും ആകുന്നു.
13. അംഗങ്ങൾക്കിടയിലുള്ള തർക്കങ്ങളും പരാതികളും ഭരണസമിതി മേൽനോട്ടത്തിൽപ്പെട്ട തക്ക സമയത്തെ നിശ്ചിത പരിഹാര സമിതിക്ക് മുമ്പാകെ അവതരിപ്പിക്കപ്പെടാവുന്നതും പരിഹാരസമിതി എടുക്കുന്ന തീരുമാനം ഭരണസമിതിയിൽ ചർച്ച ചെയ്ത് അംഗീകാരം നല്കി പരിഹാരം കാണാവുന്നതുമാണ്.
14. മൂന്ന് മാസത്തിലധികം  വരിസംഖ്യയിൽ കുടിശിക വരുത്തുന്ന ഏതൊരംഗത്തിനും വോട്ട് ചെയ്യുന്നതിനോ, അംഗമായി ഗണിക്കുന്നതിനോ അർഹത ഉണ്ടായിരിക്കില്ല. പ്രസ്തുത അംഗത്തിന് നോട്ടീസ് നല്കി അംഗത്വത്തിൽ നിന്നും പുറത്താക്കാവുന്നതാണ്. എന്നാൽ ഇപ്രകാരം ഒഴിവാക്കപ്പെടുന്ന അംഗത്തിന് വരിസംഖ്യാ കുടിശിക അടച്ച് തിരികെ അംഗത്വം പുതുക്കാവുന്നതാണ്.അതിനുള്ള കാലാവധി 12 മാസം ആയിരിക്കും.അതിനു മുകളിൽ കുടിശ്ശികയുള്ള അംഗം പുതിയ അംഗത്വത്തിന് അപേക്ഷിക്കാവുന്നതാണ്.
15. അംഗത്വത്തിന് വേണ്ടി നിശ്ചിത ഫോറത്തിൽ ഏറ്റവും താഴത്തെ ഘടകമായ താലൂക്ക് കമ്മിറ്റിക്ക് ആണ് അപേക്ഷ നൽകേണ്ടത്.താലൂക്ക് ഭരണസമിതി സെക്രട്ടറിയുടെ പേരിൽ അപേക്ഷിക്കുകയും ആയത് ഭരണസമിതി പരിശോധിച്ച് അംഗീകരിക്കുന്നപക്ഷം, അപേക്ഷകന് അംഗത്വ ഫീസും ഒരു വർഷത്തെ മാസവരിസംഖ്യയും ഒന്നിച്ച് അടച്ച് അംഗത്വം എടുക്കാവുന്നതാണ്.മേൽപ്പറഞ്ഞ ഘടകം പ്രവർത്തനം അല്ലാത്ത താലൂക്കിൽപ്പെട്ട അപേക്ഷകൾ സംസ്ഥാന ജനറൽ സെക്രട്ടറിക്ക് നൽകേണ്ടതാണ്.
16. അംഗത്തിന്റെ പേര്, വിലാസം ,അംഗത്വ തീയതി, അംഗത്വ നമ്പർ, സ്ഥാപനത്തിന്റെ പേര്, വിലാസം, എന്നിവ എഴുതിയ അംഗത്വ രജിസ്റ്ററിൽ ഒാരോ അംഗവും ഒപ്പു വയ്ക്കേണ്ടതാണ്.
17. സംഘടനയുടെ സത്പേരിന് കളങ്കം വരുത്തുന്നവരെയും സംഘടന വിരുദ്ധപ്രവർത്തനം വരുത്തുന്നവരേയും സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളിൽ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെയും അംഗത്വത്തിൽ നിന്നും സ്ഥിരമായി പുറത്താക്കാവുന്നതാണ്. 18. ഭരണസമിതിയും, പൊതുയോഗവും എടുക്കുന്ന തീരുമാനങ്ങൾ പ്രസിഡന്റ് ഒപ്പു വച്ച്  കഴിഞ്ഞാൽ എല്ലാ അംഗങ്ങൾക്ക് ആയത് ബാധകമായിരിക്കും.
19. സംഘടയുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ തർക്കങ്ങളും കേസ്സുകളും സംഘടന രജിസ്റ്റർ ചെയ്യപ്പെട്ട ജില്ലാ കോടതിയിൽ ആയിരിക്കും.
20. ഏതൊരംഗവും സംഘടനയ്ക്ക് എതിരെ ഒരു മാധ്യമങ്ങളിലും പ്രതികരിക്കുവാൻ പാടുള്ളതല്ല.അപ്രകാരം ചെയ്യുന്നത് സംഘടനാ വിരുദ്ധപ്രവർത്തനമായി പരിഗണിക്കുന്നതാണ്.അംഗങ്ങളുടെ പരാതികൾ ബന്ധപ്പെട്ട ഫേറത്തിൽ മാത്രം അവതരിപ്പിച്ച് പരിഹാരം നേടുക.
21.    അംഗങ്ങൾ തമ്മിലുള്ള തർക്കങ്ങളിലും,പരാതികളിലും,കൂടാതെ അംഗങ്ങൾക്ക് നേരിടേണ്ടിവരുന്ന തൊഴിൽപരമായ പരാതികളിലും ബന്ധപ്പെട്ട സമിതി വിശദമായ അന്വേഷണം നടത്തുകയും പരാതി ന്യായമാണെന്ന് കണ്ടാൽ ആ അംഗത്തിന് ധാർമ്മികമായും നിയമപരമായും പരിരക്ഷ ലഭിക്കുന്നതിന് സംഘടന ഇടപെടുന്നതാണ്.
6. അംഗത്വം റദ്ദാക്കൽ
താഴെപ്പറയുന്ന കാരണങ്ങളാൽ ഒരാളുടെ അംഗത്വം റദ്ദാക്കപ്പെടാവുന്നതാണ്.
1. തുടർച്ചയായി മൂന്ന് മാസം വരിസംഖ്യ അടയ്ക്കാതിരിക്കുക
2. സ്വമേധയാ രാജിവെച്ച് സംഘടനയിൽ നിന്നും പുറത്തു പോവുക.
3. അംഗം, തന്റെ പേരിലുള്ള സ്ഥാപനം നിറുത്തുകയോ, കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്താൽ,കുറഞ്ഞത് 5 വർഷം എങ്കിലും കുടിശ്ശികയില്ലാതെ തുടരുന്ന അംഗമാകയാൽ ഭരണസമിതിയുടെ തീർപ്പിനു വിധേയമായി പ്രസ്തുത അംഗത്തിന്റെ അപേക്ഷയിൽ മേൽ സംഘടനയുടെ എല്ലാവിധ ആനുകൂല്യത്തിലും പരിഗണിക്കാവുന്നതാണ്. എന്നാൽ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുവാനും,വോട്ടവകാശവും ഉണ്ടായിരിക്കില്ല.
4. സംഘടനയുടെ നിയമാവലിക്ക് എതിരായി പ്രവർത്തിക്കുന്നു എന്ന് ബോധ്യപ്പെട്ടാൽ
5 ഒരംഗത്തിനെ സംഘടനയിൽ നിന്നും പുറത്താക്കപ്പെടുന്നതിന് തീരുമാനിക്കുന്നപക്ഷം 1, 3, 4 എന്നിവ പ്രകാരം 15 ദിവസം മുമ്പ് അംഗത്തിന് കാരണം കാണിച്ച് നോട്ടീസ് നൽകിയിരിക്കണം. എന്നാൽ അംഗം നല്കിയ കാരണം സമിതിക്ക് തൃപ്തികരമല്ലാതാവുകയോ, കത്ത് കൈപ്പറ്റിയിട്ടും കാലാവധിക്കുള്ളിൽ മറുപടി നല്കാതിരിക്കുകയോ ചെയ്താൽ ഭരണസമിതിക്ക് ആ അംഗത്വം റദ്ദാക്കാവുന്നതാണ്.
6. ഒരംഗം മരണപ്പെട്ടാൽ അംഗത്വം റദ്ദാകുന്നതാണ്.എന്നാൽ അതു മൂലം ആ കുടുംബത്തിന് ഉണ്ടാകുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സംഘടനക്ക് വേണ്ടി ഭരണ സമിതിക്ക് തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കാവുന്നതാണ്.





അസോസിയേഷൻ മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങൾ : 

1 .കേരള സംസ്ഥാനത്തിലെ എല്ലാ ട്യൂട്ടോറിയലുകളുടെയും, ട്യൂട്ടോറിയൽ മാനേജ്മെന്റുകളുടെയും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെയും സമസ്ത പുരോഗതിക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുക എന്നതാണ് ഈ സംഘടന പ്രധാനമായും ലക്ഷ്യമിടുന്നത്. 2. സാമൂഹിക പ്രതിബദ്ധതയോടെ ആരോഗ്യം,വിദ്യാഭ്യാസം,തൊഴിൽ എന്നിവയിൽ സുരക്ഷിതത്വം ലഭ്യമാക്കുന്നതിന് ആവശ്യമായ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക. 3.ശയ്യാവലംബികളായവർക്കും,മാരകമായ രോഗങ്ങളാലോ അപകടങ്ങളാലോ, തുടർന്ന് തൊഴിൽ ചെയ്ത് ജീവിക്കുവാൻ കഴിയാതെ വരുന്നവരെ സഹായിക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക.
4.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പെൺമക്കളുടെ വിവാഹത്തിന് സഹായം ലഭിക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക.
5. അറിവുകൾ പങ്കുവെക്കുന്നതിനും ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും ആവശ്യമായ വിദ്യാഭ്യാസ മാസികകൾ,വാരിക,,പുസ്തകങ്ങൾ,തുടങ്ങിയവ പ്രസിദ്ധീകരിക്കുക.
6. സെമിനാറുകൾ,കരിയർ ഗൈഡൻസ് സെക്ഷനുകൾ,തൊഴിൽ സംബന്ധമായ പരിജ്ഞാനം എന്നിവ ലഭ്യമാക്കുന്നതിന് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക.
7. അംഗങ്ങളെ തൊഴിൽ പരമായും സാമൂഹ്യപരമായും പ്രതിബദ്ധതയുള്ളവരുമാക്കി മാറ്റുക.
8. തൊഴിൽ പരമായ പരിശീലനം നൽകുന്നതിനു വിവിധ പദ്ധതികൾ നടപ്പിലാക്കുക.
  9. ആകസ്മികമായ നിര്യാണത്തെത്തുടർന്ന് കുടുംബത്തിനുണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പദ്ധതികൾ നടപ്പിലാക്കുക.
10. വിവിധ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് കൊണ്ട് കലാകായിക മത്സരങ്ങൾ,സെമിനാറുകൾ,ചർച്ചാ ക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുക.
11.സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ ചോദ്യപേപ്പറുകൾ,ഡയറികൾ,മറ്റ് പഠനോപകരണങ്ങൾ കാലാകാലങ്ങളിൽ നിർമ്മിച്ച് വിതരണം ചെയ്യുക.
12.സ്ഥാപനങ്ങളുടെ നിർമ്മാണം അറ്റകുറ്റപ്പണി എന്നിവയ്ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്കുക.
13. അംഗങ്ങളുടേയും അവരുടെ കുടുംബങ്ങളുടേയും ഇടയിൽ സമത്വം,സാഹോദര്യം എെക്യം,സ്നേഹം എന്നിവ നിലനിർത്തുന്നതിന്റെ ഭാഗമായി കുടുംബസംഗമം,സൗഹൃദ സദസ്സ്, ഉല്ലാസ യാത്രകൾ എന്നിവ സംഘടിപ്പിക്കുക.
14.ട്യൂട്ടോറിയൽ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ആശ്യമായ സാങ്കേതിക വിദ്യകളുടെ(ടെക്നോളജി) പരിജ്ഞാനം അധ്യാപകർക്കും കുട്ടികൾക്കും നൽകുന്ന പദ്ധതികൾ നടപ്പിലാക്കുക.
15.ലഹരിപദാർത്ഥങ്ങളുടെ ദൂഷ്യങ്ങളെപ്പറ്റി അംഗങ്ങളേയും വിദ്യാർത്ഥികളേയും സമൂഹത്തേയും ബോധവാന്മാരാക്കുക.രക്തദാനം,അവയവദാനം എന്നിവയെ പ്രോത്സാഹിപ്പിക്കുക.
16.പൊതു വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ സർവ പുരോഗതിക്കും വേണ്ടി പ്രവർത്തിക്കുക കേന്ദ്രസംസ്ഥാന സർക്കാരുകളുടെ വിദ്യാഭ്യാസപ്രവർത്തനങ്ങളുമായി യോജിച്ച് പ്രവർത്തി ക്കുക.
17.ട്യൂട്ടോറിയൽ സ്ഥാപനങ്ങളുടെ ക്ഷേമത്തിനും എെശ്വര്യത്തിനുമായി കാലാകാലങ്ങളിൽ അനുയോജ്യമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുക.
18.യാതൊരു ലാഭേച്ഛയും കൂടാതെ പ്രവർത്തിക്കുക.

No comments:

Post a Comment