ആത്മ മിത്രങ്ങളെ,
പ്രകൃതിയുടെ വികൃതിയില്‍ കണ്ണുനീരില്‍ ആഴ്ന്നു ആയിരങ്ങള്‍.....
ഉടുതുണിക്ക് മറുതുണി ഇല്ലാതെ .....
സർവ്വതും നഷ്ട്ടപ്പെട്ട നിസ്സഹായാർ....
ഉറ്റവരും കൂടപ്പിറപ്പുകളും നഷ്ടപ്പെട്ടവർ ...
എവിടെയും ആശയറ്റ കണ്ണുകൾ ......
കാരുണ്യത്തിനായി കേഴുന്നവർ ......
ഒരു ജന്മത്തെ അധ്വാനം മുഴുവനായും വെള്ളത്തിയാലവർ....
അങ്ങനെ പോകുന്നു, ദുരിതക്കാഴ്ചകൾ ....
ഇന്ന് നമ്മള്‍ ഒറ്റക്ക് അല്ല.
നാം ഒരു സംഘടിത ശക്തിയാണ് ......
നമ്മുടെ കരങ്ങൾ ഒത്തുചേരാൻ ഇനിയും കാലവിളംബം അരുത്.....
സഹോദരങ്ങളുടെ കണ്ണുനീർ ഒപ്പാൻ നമ്മളാൽ ആവും വിധം സഹായിക്കണം.
എല്ലാവരും ഒറ്റമനസ്സോടെ അണിനിരക്കൂ ....
ആൾ കേരളാ ട്യൂട്ടോറിയൽ മാനേജ്‍മെന്റിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതിനും, ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കുന്നത്തിനുള്ള വിഭവ സമാഹരണത്തിലേക്കും എല്ലാ ട്യൂട്ടോറിയല്‍ മാനേജ്‍മെന്റുകളോടും AKTMA യുടെ സംസ്ഥാന സമതി ആഹ്വാനം ചെയ്യുന്നു.
നമുക്ക് ഒന്നിച്ചു നില്‍ക്കാം.
ഒരുമിച്ചു മുന്നേറാം.
ജനറല്‍ സെക്രട്ടറി
ആത്മ.