Thursday, August 15, 2019

ആഗസ്റ്റ്‌ 26 പരീക്ഷ ആരംഭിക്കുന്നു

ഓണപ്പരീക്ഷയുടെ ടൈം ടേബിള്‍

ഓണപ്പരീക്ഷ ആഗസ്റ്റ്‌ 26 ന്ആരംഭിക്കുന്നു. അധ്യാപകരും കുട്ടികളും രക്ഷിതാക്കളും  ആശങ്കയിലാണ്.പാഠഭാഗങ്ങള്‍ യഥാവിധി തീര്‍ക്കുവാന്‍ പലര്‍ക്കും കഴിഞ്ഞിട്ടില്ല. ഇപ്പോഴും ക്ലാസ്സുകള്‍ കൃത്യമായി നടത്താന്‍ കഴിയാത്ത അവസ്ഥയില്‍ ആണ്.ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്രയോ പേര്‍ ഇപ്പോഴും.
തെക്കന്‍ ജില്ലകള്‍ കൊല്ലവും തിരുവനതപുരവും ഒഴികെ മറ്റെല്ലായിടവും ദുരിതക്കയത്തില്‍ ആണ്.

മുന്‍ വര്‍ഷത്തെപ്പോലെ കുട്ടികള്‍ക്ക് ഓണപ്പരീക്ഷ ഒഴിവാക്കി പാഠങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കുകയും ഓണത്തിന് ശേഷം അതാത് സ്കൂള്‍ തലത്തില്‍ ചോദ്യങ്ങള്‍ തയ്യാറാക്കി പരീക്ഷ നടത്തുകയും ആണ് ഉചിതം.
ഇപ്പോള്‍ തയ്യാറാക്കിയ പരീക്ഷക്ക്‌ വേണ്ടിയുള്ള ചോദ്യങ്ങള്‍ ക്ലാസുകള്‍ നഷ്ടപ്പെടാത്ത ജില്ലകളില്‍ നടത്തുക നന്നായിരിക്കും.
മാത്രവുമല്ല, ജില്ലാതലത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന സംവിധാനം ആണ് ഇനിയുള്ള കാലങ്ങളില്‍ നല്ലത്.

No comments:

Post a Comment