Pages
- HOME
- ABOUT US
- CONTACT
- BYE LAW (DRAFT)
- GOVERNING BODY
- MEMBERSHIP
- STUDY MATERIALS
- DOWNLOADS
- NOTIFICATION
- STD +1 & +2
- AKTMA FIRST TERM QUESTIONS-2019
- NMMSE
- FIRST TERM SAMAGRA QUESTIONS 2019 & ANSWER KEY
- AKTMA MID TERM QUESTIONS
- TEXT BOOK
- SECOND TERM QUESTIONS-2019
- 2ND TERM EXAM QP & ANSWER 2019
- STD VIII
- STD IX
- STD X
- CHAPTER WISE QUESTION
- SSLC ONLINE EXAM
- SSLC VIDEO CLASS
- AKTMA ONLINE APPLICATION
- TALUK COMMITTEE
- DISTRICT
- STATE
Wednesday, July 31, 2019
Thursday, July 25, 2019
വാര്‍ത്താ സമ്മേളനം (24.07.2019)
സംസ്ഥാന വാർത്ത പ്രസിദ്ധീകരണത്തിന്/പ്രക്ഷേപണത്തിന് തയ്യാറാക്കിയത് .പ്രസിഡണ്ട് പി.അനില്‍കുമാര്‍ (കൈരളി)അയത്തില്‍,ജനറല്‍ സെക്രട്ടറി സി.ജി.ബാബു ആദിനാട് സി.ഐ.ടി.സി,ട്രഷറര്‍ പി.പ്രമോദ് സുപ്പീരിയര്‍ കൊല്ലം എന്നിവരെ കൂടാതെ വൈസ് പ്രസിഡണ്ട് പ്രദീപ്കുമാര്‍ വിദ്യ അക്കാദമി പതാരം,സെക്രടറി ബിനോയ് ചാക്കോ മുളയ്ക്കല്‍ അക്കാദമി,സെക്രടറി ആര്‍.സി.അരുണ്‍കുമാര്‍ ലേണേര്‍സ് തിരുവനന്തപുരം,.വി.രാധാകൃഷ്ണന്‍ നായര്‍ യുവേര്‍സ് പത്തനംതിട്ട,അജി അലക്സാണ്ടര്‍ സ്പെന്‍സര്‍ കൊല്ലം,സുമി ബിജു സ്പയര്‍ തഴവ ,ജോസ്.ടി.എസ് പത്തനംതിട്ട തുടങ്ങിയവര്‍ പത്രസമ്മേളത്തില്‍ മാനേജ്മെന്റ് പ്രതിനിധികളായി പങ്കെടുത്തു.
ട്യൂട്ടോറിയൽ മാനേജ്മെൻറ് അസോസിയേഷൻ രൂപീകരണം
പത്ര സമ്മേളനം തിരുവനന്തപുരം പ്രസ് ക്ലബ്
സ്കൂൾ വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കുന്ന കേരളത്തിലെ ട്യൂട്ടോറിയൽ മാനേജ്മെന്റുകൾക്കായി,AKTMA(ആത്മ )-ആൾ കേരളാ ട്യൂട്ടോറിയൽ മാനേജ്മെൻറ് അസോസിയേഷൻ എന്ന സംഘടന രൂപീകൃതമായിരിക്കുന്നു. പ്രസിഡന്റ് ശ്രീ.പി.അനിൽകുമാർ, ജനറൽ സെക്രട്ടറി ശ്രീ.സി.ജി.ബാബു, ട്രഷറർ ശ്രീ.പി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 19 എക്സിക്യൂട്ടിവ് അംഗങ്ങളും ഉൾപ്പെടുന്നതാണ് സംസ്ഥാന സമിതി.കേരളത്തിലെ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യർക്ക് തൊഴിലും വരുമാനവും ഉറപ്പു നൽകുന്ന ട്യൂട്ടോറിയൽ മേഖലയിലെ എല്ലാവരെയും ഒരുമിച്ച് അണിനിരത്തി അവരുടെ ക്ഷേമാവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് മുഖ്യ ലക്ഷ്യം.
കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയേയും SSLC,+2 വിജയശതമാനത്തേക്കുറിച്ചുമെല്ലാം അഭിമാനിക്കുമ്പോൾ അതിന്റെ പിന്നിൽ ട്യൂട്ടോറിയൽ പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന കാര്യം പലരും വിസ്മരിക്കുന്നു. ആൾ കേരള ട്യൂട്ടോറിയൽ മാനേജ്മെന്റ് അസ്സോസിയേഷൻ ഗവൺമെന്റ് മുൻപാകെ താഴെപറയുന്ന ആവശ്യങ്ങൾ ഉന്നയിക്കുന്നു.
1. ലക്ഷക്കണക്കിനാളുകൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന ഇൗ മേഖലയെ ഒരു സർക്കാരും കണ്ടതായിപ്പോലും നടിക്കുന്നില്ല. ഇൗ അവഗണന അവസാനിപ്പിക്കണമെന്നും വിവിധ വിഭാഗങ്ങൾക്കായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള,ക്ഷേമപ്പെൻഷനുകൾ, ഗ്രാൻറുകൾ എന്നിവ വർഷങ്ങളായി ഈ രംഗത്തു തുടരുകയും, ഇപ്പോൾ അവശത അനുഭവിക്കുകയും ചെയ്യുന്നവർക്കു കൂടി അനുവദിക്കണം എന്നും AKTMA ആവശ്യപ്പെടുന്നു.
2. പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിനു സമാന്തരമായിത്തന്നെ നിലകൊള്ളുന്ന ട്യൂട്ടോറിയൽ പ്രസ്ഥാനങ്ങളെ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും ആശ്രയിക്കുന്നുണ്ട്. അതിനാൽ പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ കൈക്കൊള്ളുന്ന പരിഷ്കാരങ്ങളിലും പരിശീലനങ്ങളിലുമെല്ലാം ട്യൂട്ടോറിയൽ പ്രസ്ഥാനത്തിന്റെ പ്രതിനിധികളെയും ഉൾക്കൊള്ളിക്കുക.
3. വിദ്യാർത്ഥി സമരങ്ങളും പഠിപ്പുമുടക്കുകളുമായി നിരവധി അധ്യയന ദിനങ്ങൾ കുട്ടികൾക്കു നഷ്ടമാകുമ്പോൾ അതു പരിഹരിച്ച് കൂട്ടികൾക്ക് പാഠഭാഗങ്ങൾ പഠിപ്പിച്ച് പൂർത്തീകരിച്ചു വരുന്നത് ട്യൂട്ടോറിയലുകളാണ്. ഇപ്പോൾ പഠിപ്പുമുടക്കുകൾ ഇവിടെയും ബാധകമാണെന്ന മട്ടിൽ നിർബ്ബന്ധപൂർവം പ്രവർത്തനം തടസ്സപ്പെടുത്തുന്നു.ഇതിനെതിരെ നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തുക.ഇത്തരം സമരങ്ങളിൽ നിന്നും ട്യൂട്ടോറിയലുകളെ ഒഴിവാക്കിത്തരണമെന്ന് കേരളത്തിലെ വിവിധ കക്ഷിരാഷ്ട്രീയ സംഘടനകളോടും അവരുടെ യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
4. അവധി ദിവസങ്ങളിലും അധിക സമയവും വിദ്യാലയങ്ങളിൽ കുട്ടികളെ വരുത്തി മറ്റു പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്നത് ട്യൂട്ടോറിയൽ പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നുണ്ട്. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക.
5. കേരളീയ സമൂഹത്തിൽ പുരോഗമന ചിന്തയും മൂല്യബോധവും സാംസ്കാരിക മുന്നേറ്റവും സൃഷ്ടിക്കുന്നതിൽ വളരെയധികം സംഭാവന കളാണ് സമാന്തര സ്ഥാപനങ്ങൾ ചെയ്തിട്ടുള്ളത്. ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ എന്നിവയേക്കാൾ ജനസ്വാധീനം ചെലുത്താൻ കഴിയുന്ന ഇൗ മേഖലയ്ക്ക് അർഹമായ പരിഗണനയും സാമ്പത്തിക സഹായങ്ങളും നൽകുക. കേരളീയ സമൂഹത്തിൽ പുരോഗമന ചിന്തയും മൂല്യബോധവും സാംസ്കാരിക മുന്നേറ്റവും സൃഷ്ടിക്കുന്നതിൽ വളരെയധികം സംഭാവന കളാണ് സമാന്തര സ്ഥാപനങ്ങൾ ചെയ്തിട്ടുള്ളത്. ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ എന്നിവയേക്കാൾ ജനസ്വാധീനം ചെലുത്താൻ കഴിയുന്ന ഈ മേഖലയ്ക്ക് അർഹമായ പരിഗണനയും സാമ്പത്തിക സഹായങ്ങളും നൽകുക.
കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി താൽപര്യത്തെ അതീവ ശ്രദ്ധയോടെ ഞങ്ങൾ കാണുന്നു. സ്കൂൾ അധ്യാപകരേക്കാൾ കുട്ടികളിലും രക്ഷിതാക്കളിലും സ്വാധീനം ചെലുത്താൻ ട്യൂട്ടോറിയൽ സംവിധാനത്തിനു കഴിയും. അതിനാൽ ലഹരി മാഫിയകൾക്കെതിരേ പോരാടാനുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സമൂഹത്തെ രക്ഷിയ്ക്കാൻ സംഘടന തീരുമാനിച്ചിരിക്കുന്നു.
സംസ്ഥാന എക്സിക്യൂട്ടീവിന് വേണ്ടി,
സി.ജി.ബാബു.
ജനറൽ സെക്രട്ടറി

Monday, July 22, 2019
അസോസിയേഷനില്‍ അംഗത്വം എടുക്കുന്നതിനു ആവശ്യമായ നിര്‍ദേശങ്ങള്‍, അംഗങ്ങളുടെ അവകാശങ്ങള്‍, അംഗത്വം റദ്ദാകുന്നതിനുള്ള കാരണങ്ങള്‍.അസോസിയേഷന്‍റെ ലക്ഷ്യങ്ങള്‍ എന്നിവ അറിയുവാന്‍ ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അപേക്ഷ നല്‍കാം. അംഗത്വം നേടാം.
Tuesday, July 16, 2019
ഓണപ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് സഹായകമായ പോസ്റ്റുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ചുവടെയുള്ള ലിങ്കില്‍ ആവശ്യങ്ങള്‍ പോസ്റ്റ് ചെയ്യുക.ഉള്‍പ്പെടുത്താം.
ഓണപ്പരീക്ഷയ്ക്ക് എവിടെ വരെ?
Sunday, July 14, 2019
MID TERM (JULY) QUESTION PAPER
AKTMA യ്ക്ക് വേണ്ടി CITCയിലെ വിവിധ അധ്യാപകര്‍ തയ്യാറാക്കിയ MID TERM ചോദ്യപേപ്പര്‍.
ഇവ പ്രിന്‍റ് എടുത്ത് സ്ഥാപനങ്ങള്‍ക്ക് പരീക്ഷ നടത്തുകയോ, കുട്ടികള്‍ക്ക് വര്‍ക്ക് ചെയ്യുന്നതിന് നല്‍കുകയോ ചെയ്യാം.
മറ്റു സ്ഥാപനങ്ങള്‍ സ്വന്തമായി തയ്യാറാക്കിയ ചോദ്യപേപ്പറുകള്‍ അയച്ചുതന്നാല്‍ ഇതിലൂടെ പങ്കുവയ്ക്കാം.
ഇമെയില്‍ -cgrajasree@gmail.com ലേക്ക് pdf ആയോ pagemaker ഫയല്‍ ആയോ അയച്ചു തരിക.
CLICK HERE

Wednesday, July 10, 2019
SCHEME OF WORK
+1,+2,8,9,10 എന്നീ ക്ലാസ്സുകളുടെ സ്കീം ഓഫ് സിലബസ് DOWNLOAD ലിങ്കില്‍ നിന്നും ലഭിക്കുന്നതാണ്.
8,9,10 ക്ലാസ്സുകളിലെ പഴയ സ്കീം ആണ് ഉള്ളത്. പാഠങ്ങളുടെ മാറ്റം ഉള്‍പ്പെട്ടിട്ടില്ല.
HS new Syllabus

Wednesday, July 3, 2019
ട്യൂട്ടോറിയലും പഠിപ്പ് മുടക്കും
ട്യൂട്ടോറിയലുകളെ ദുരിതക്കയത്തില്‍ ആഴ്ത്തി വീണ്ടും പഠിപ്പ് മുടക്ക്.
പണിമുടക്കിൽ നിന്നോ ഇതര പാർട്ടികളുടെ വിദ്യാഭ്യാസ ബന്ദുകളോ ഹർത്താലുകളിൽ നിന്നോ ട്യൂട്ടോറിയലുകളെ മാറ്റിനിർത്തേണ്ടതല്ലേ?
രാവിലെ 10 മണി മുതൽ 4 മണി വരെയാണ് സ്കൂളുകളുടെ പഠന സമയം. എന്നാൽ ഇന്ന് പല സ്കൂളുകളും 8 മണി മുതൽ 5 മണി വരെ ക്ലാസ് എടുക്കുന്നു. ഇത്രയേറെ സമയം പഠിപ്പിച്ചിട്ടും ട്യൂട്ടോറിയ ലുകളുടെ പങ്ക് ഓരോ സ്കൂളിന്റെയും വിജയത്തിന് പിന്നിൽ എത്രത്തോളം ഉണ്ട് എന്ന് അവർ അറിഞ്ഞു കൊണ്ട് മറക്കുന്നു. അത്തരം ദുരിതങ്ങൾ ഒരു ഭാഗത്ത് നിലനിൽക്കുമ്പോൾ ആണ് ഇങ്ങനെയുള്ള ഹർത്താലും ബന്ദും.
സമസ്ത മേഖലകളിലും സമാന്തര വിദ്യാഭ്യാസത്തെ തകർക്കാൻ കരുനീക്കം.
സ്കൂളുകൾക്ക് അവധിയുള്ള സമയമാണ് ട്യൂട്ടോറിയലുകൾക്ക് ക്ലാസ് സമയം.
ഇതിനൊക്കെ പുറമേ, ചില സ്കൂൾ അധ്യാപകർ പറയുന്നത് ട്യൂഷനേ വേണ്ട എന്നാണ്. പോകരുത് എന്നാണ്.ഇതുവരെയും തെരുവിലേക്ക് സമരവുമായി ഇറങ്ങാത്ത ഒരു മേഖല ഇത് മാത്രമാണ്. ഇനി അത് കൂടിയേ വേണ്ടൂ.!!
പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽ സമാന്തര വിദ്യാലയങ്ങളുടെ സംഭാവന പഠന വിഷയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നല്കുന്ന,തൊഴിൽ ദായകർ ആണ് ട്യൂട്ടോറിയലുകൾ എന്നിട്ടും?
ഉത്തരം ഒന്നേയുള്ളു.; ഒരുമയില്ലാത്ത ഏക തൊഴിലിടം ഒരു പക്ഷേ ഇത് മാത്രമായിരിക്കും.
സമാന്തര വിദ്യാഭ്യാസം സംരക്ഷിക്കുവാൻ നമുക്ക് ഇന്ന് AKTMA എന്ന ഒരു സംഘടനയുണ്ട്. അതിന് കീഴിൽ വിദ്യയെ സ്നേഹിക്കുന്നവർ അണിനിരക്കണം ഹർത്താലിനും ബന്ദിനും ടൂട്ടോറിസ്ഥാപനങ്ങൾ അടപ്പിക്കുന്നതിനും ക്ലാസ്സുകൾ നിശ്ചിത സമയത്തിൽ കൂടുതൽ വച്ച് ട്യൂട്ടോറിയലുകളെ തകർക്കാൻ ശ്രമിക്കുന്ന ചില സ്കൂളുകൾക്ക് എതിരേയും നമുക്ക് ഒരുമിക്കണം. പൊതുവിദ്യാഭ്യാസത്തെ കൂടുതൽ കരുത്തുറ്റതാക്കാൻ ഒരുമിച്ച് നിൽക്കാം. എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ യുവജന വിദ്യാർത്ഥി സംഘടനകളും ഈ വിഷയം ചർച്ച ചെയ്യണം.
ഞങ്ങൾക്ക് ഒപ്പം നിൽക്കണം.
"നമുക്ക് ഒന്നിച്ച് നിൽക്കാം ....
ഒരുമിച്ച് മുന്നേറാം.''
സി.ജി.ബാബു
ജനറൽ സെക്രട്ടറി
AKTMA

Subscribe to:
Posts (Atom)