Wednesday, July 3, 2019

ട്യൂട്ടോറിയലും പഠിപ്പ് മുടക്കും

ട്യൂട്ടോറിയലുകളെ ദുരിതക്കയത്തില്‍ ആഴ്ത്തി വീണ്ടും പഠിപ്പ് മുടക്ക്.


             പണിമുടക്കിൽ നിന്നോ ഇതര പാർട്ടികളുടെ വിദ്യാഭ്യാസ ബന്ദുകളോ ഹർത്താലുകളിൽ നിന്നോ ട്യൂട്ടോറിയലുകളെ മാറ്റിനിർത്തേണ്ടതല്ലേ?
രാവിലെ 10 മണി മുതൽ 4 മണി വരെയാണ്  സ്കൂളുകളുടെ പഠന സമയം. എന്നാൽ ഇന്ന് പല സ്കൂളുകളും 8 മണി മുതൽ 5 മണി വരെ ക്ലാസ് എടുക്കുന്നു. ഇത്രയേറെ സമയം പഠിപ്പിച്ചിട്ടും ട്യൂട്ടോറിയ ലുകളുടെ പങ്ക് ഓരോ സ്കൂളിന്റെയും വിജയത്തിന് പിന്നിൽ  എത്രത്തോളം ഉണ്ട് എന്ന് അവർ അറിഞ്ഞു കൊണ്ട് മറക്കുന്നു. അത്തരം ദുരിതങ്ങൾ ഒരു ഭാഗത്ത് നിലനിൽക്കുമ്പോൾ ആണ് ഇങ്ങനെയുള്ള ഹർത്താലും ബന്ദും.
സമസ്ത മേഖലകളിലും സമാന്തര വിദ്യാഭ്യാസത്തെ തകർക്കാൻ കരുനീക്കം.
സ്കൂളുകൾക്ക് അവധിയുള്ള സമയമാണ് ട്യൂട്ടോറിയലുകൾക്ക് ക്ലാസ് സമയം.
ഇതിനൊക്കെ പുറമേ, ചില സ്കൂൾ അധ്യാപകർ പറയുന്നത് ട്യൂഷനേ വേണ്ട എന്നാണ്. പോകരുത് എന്നാണ്.ഇതുവരെയും തെരുവിലേക്ക് സമരവുമായി ഇറങ്ങാത്ത ഒരു മേഖല ഇത് മാത്രമാണ്. ഇനി അത് കൂടിയേ വേണ്ടൂ.!!
പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽ സമാന്തര വിദ്യാലയങ്ങളുടെ സംഭാവന പഠന വിഷയമാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നല്കുന്ന,തൊഴിൽ ദായകർ ആണ് ട്യൂട്ടോറിയലുകൾ എന്നിട്ടും?
ഉത്തരം ഒന്നേയുള്ളു.; ഒരുമയില്ലാത്ത ഏക തൊഴിലിടം ഒരു പക്ഷേ ഇത് മാത്രമായിരിക്കും.

             സമാന്തര വിദ്യാഭ്യാസം സംരക്ഷിക്കുവാൻ നമുക്ക് ഇന്ന് AKTMA എന്ന ഒരു സംഘടനയുണ്ട്. അതിന് കീഴിൽ വിദ്യയെ സ്നേഹിക്കുന്നവർ അണിനിരക്കണം ഹർത്താലിനും ബന്ദിനും ടൂട്ടോറിസ്ഥാപനങ്ങൾ അടപ്പിക്കുന്നതിനും ക്ലാസ്സുകൾ നിശ്ചിത സമയത്തിൽ കൂടുതൽ വച്ച് ട്യൂട്ടോറിയലുകളെ തകർക്കാൻ ശ്രമിക്കുന്ന ചില സ്കൂളുകൾക്ക് എതിരേയും നമുക്ക് ഒരുമിക്കണം. പൊതുവിദ്യാഭ്യാസത്തെ കൂടുതൽ കരുത്തുറ്റതാക്കാൻ ഒരുമിച്ച് നിൽക്കാം. എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ യുവജന വിദ്യാർത്ഥി സംഘടനകളും ഈ വിഷയം ചർച്ച ചെയ്യണം.
ഞങ്ങൾക്ക് ഒപ്പം നിൽക്കണം.

"നമുക്ക് ഒന്നിച്ച് നിൽക്കാം ....
ഒരുമിച്ച് മുന്നേറാം.''

സി.ജി.ബാബു
ജനറൽ സെക്രട്ടറി
AKTMA

No comments:

Post a Comment