Thursday, July 25, 2019

വാര്‍ത്താ സമ്മേളനം (24.07.2019)

സംസ്ഥാന വാർത്ത പ്രസിദ്ധീകരണത്തിന്/പ്രക്ഷേപണത്തിന് തയ്യാറാക്കിയത് .പ്രസിഡണ്ട്‌ പി.അനില്‍കുമാര്‍ (കൈരളി)അയത്തില്‍,ജനറല്‍ സെക്രട്ടറി സി.ജി.ബാബു ആദിനാട് സി.ഐ.ടി.സി,ട്രഷറര്‍ പി.പ്രമോദ് സുപ്പീരിയര്‍ കൊല്ലം  എന്നിവരെ കൂടാതെ വൈസ് പ്രസിഡണ്ട്‌ പ്രദീപ്കുമാര്‍ വിദ്യ അക്കാദമി പതാരം,സെക്രടറി ബിനോയ് ചാക്കോ മുളയ്ക്കല്‍ അക്കാദമി,സെക്രടറി ആര്‍.സി.അരുണ്‍കുമാര്‍ ലേണേര്‍സ് തിരുവനന്തപുരം,.വി.രാധാകൃഷ്ണന്‍ നായര്‍ യുവേര്‍സ് പത്തനംതിട്ട,അജി അലക്സാണ്ടര്‍ സ്പെന്‍സര്‍ കൊല്ലം,സുമി ബിജു സ്പയര്‍ തഴവ ,ജോസ്.ടി.എസ് പത്തനംതിട്ട തുടങ്ങിയവര്‍ പത്രസമ്മേളത്തില്‍ മാനേജ്മെന്റ് പ്രതിനിധികളായി പങ്കെടുത്തു.


ട്യൂട്ടോറിയൽ മാനേജ്മെൻറ് അസോസിയേഷൻ രൂപീകരണം
പത്ര സമ്മേളനം തിരുവനന്തപുരം പ്രസ്‌ ക്ലബ്‌





സ്കൂൾ വിദ്യാർത്ഥികൾക്ക് ട്യൂഷൻ എടുക്കുന്ന കേരളത്തിലെ ട്യൂട്ടോറിയൽ മാനേജ്മെന്റുകൾക്കായി,AKTMA(ആത്മ )-ആൾ കേരളാ ട്യൂട്ടോറിയൽ മാനേജ്മെൻറ് അസോസിയേഷൻ എന്ന സംഘടന രൂപീകൃതമായിരിക്കുന്നു. പ്രസിഡന്റ് ശ്രീ.പി.അനിൽകുമാർ, ജനറൽ സെക്രട്ടറി ശ്രീ.സി.ജി.ബാബു, ട്രഷറർ ശ്രീ.പി.പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിലെ വിവിധ ജില്ലകളെ  പ്രതിനിധീകരിച്ച് 19 എക്സിക്യൂട്ടിവ് അംഗങ്ങളും ഉൾപ്പെടുന്നതാണ് സംസ്ഥാന സമിതി.കേരളത്തിലെ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യർക്ക് തൊഴിലും വരുമാനവും ഉറപ്പു നൽകുന്ന ട്യൂട്ടോറിയൽ മേഖലയിലെ എല്ലാവരെയും ഒരുമിച്ച് അണിനിരത്തി അവരുടെ ക്ഷേമാവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് മുഖ്യ ലക്ഷ്യം.
കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയേയും SSLC,+2 വിജയശതമാനത്തേക്കുറിച്ചുമെല്ലാം അഭിമാനിക്കുമ്പോൾ അതിന്റെ പിന്നിൽ ട്യൂട്ടോറിയൽ പ്രസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ടെന്ന കാര്യം പലരും വിസ്മരിക്കുന്നു. ആൾ കേരള ട്യൂട്ടോറിയൽ മാനേജ്മെന്റ് അസ്സോസിയേഷൻ ഗവൺമെന്റ്  മുൻപാകെ  താഴെപറയുന്ന ആവശ്യങ്ങൾ ഉന്നയിക്കുന്നു.
1. ലക്ഷക്കണക്കിനാളുകൾ ഉപജീവനത്തിനായി ആശ്രയിക്കുന്ന ഇൗ മേഖലയെ ഒരു സർക്കാരും കണ്ടതായിപ്പോലും നടിക്കുന്നില്ല. ഇൗ അവഗണന അവസാനിപ്പിക്കണമെന്നും വിവിധ വിഭാഗങ്ങൾക്കായി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള,ക്ഷേമപ്പെൻഷനുകൾ, ഗ്രാൻറുകൾ എന്നിവ വർഷങ്ങളായി ഈ രംഗത്തു തുടരുകയും, ഇപ്പോൾ അവശത അനുഭവിക്കുകയും ചെയ്യുന്നവർക്കു കൂടി അനുവദിക്കണം എന്നും AKTMA ആവശ്യപ്പെടുന്നു.
2. പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിനു സമാന്തരമായിത്തന്നെ നിലകൊള്ളുന്ന ട്യൂട്ടോറിയൽ പ്രസ്ഥാനങ്ങളെ ബഹുഭൂരിപക്ഷം വിദ്യാർത്ഥികളും ആശ്രയിക്കുന്നുണ്ട്. അതിനാൽ പൊതുവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കാലാകാലങ്ങളിൽ കൈക്കൊള്ളുന്ന പരിഷ്കാരങ്ങളിലും പരിശീലനങ്ങളിലുമെല്ലാം ട്യൂട്ടോറിയൽ പ്രസ്ഥാനത്തിന്റെ പ്രതിനിധികളെയും ഉൾക്കൊള്ളിക്കുക. 
3. വിദ്യാർത്ഥി സമരങ്ങളും പഠിപ്പുമുടക്കുകളുമായി നിരവധി അധ്യയന ദിനങ്ങൾ കുട്ടികൾക്കു നഷ്ടമാകുമ്പോൾ അതു പരിഹരിച്ച് കൂട്ടികൾക്ക് പാഠഭാഗങ്ങൾ പഠിപ്പിച്ച് പൂർത്തീകരിച്ചു വരുന്നത് ട്യൂട്ടോറിയലുകളാണ്. ഇപ്പോൾ പഠിപ്പുമുടക്കുകൾ ഇവിടെയും ബാധകമാണെന്ന മട്ടിൽ നിർബ്ബന്ധപൂർവം പ്രവർത്തനം തടസ്സപ്പെടുത്തുന്നു.ഇതിനെതിരെ  നിയമപരമായ സംരക്ഷണം ഉറപ്പുവരുത്തുക.ഇത്തരം സമരങ്ങളിൽ നിന്നും ട്യൂട്ടോറിയലുകളെ ഒഴിവാക്കിത്തരണമെന്ന് കേരളത്തിലെ വിവിധ കക്ഷിരാഷ്ട്രീയ സംഘടനകളോടും അവരുടെ യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.
4. അവധി  ദിവസങ്ങളിലും അധിക സമയവും വിദ്യാലയങ്ങളിൽ കുട്ടികളെ  വരുത്തി മറ്റു  പാഠ്യേതര പ്രവർത്തനങ്ങളിൽ  ഏർപ്പെടുത്തുന്നത് ട്യൂട്ടോറിയൽ പ്രസ്ഥാനങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്നുണ്ട്. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുക.
5.  കേരളീയ സമൂഹത്തിൽ പുരോഗമന ചിന്തയും മൂല്യബോധവും സാംസ്കാരിക മുന്നേറ്റവും സൃഷ്ടിക്കുന്നതിൽ വളരെയധികം സംഭാവന കളാണ് സമാന്തര സ്ഥാപനങ്ങൾ ചെയ്തിട്ടുള്ളത്. ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ എന്നിവയേക്കാൾ ജനസ്വാധീനം ചെലുത്താൻ കഴിയുന്ന ഇൗ മേഖലയ്ക്ക് അർഹമായ പരിഗണനയും സാമ്പത്തിക സഹായങ്ങളും നൽകുക.  കേരളീയ സമൂഹത്തിൽ പുരോഗമന ചിന്തയും മൂല്യബോധവും സാംസ്കാരിക മുന്നേറ്റവും സൃഷ്ടിക്കുന്നതിൽ വളരെയധികം സംഭാവന കളാണ് സമാന്തര സ്ഥാപനങ്ങൾ ചെയ്തിട്ടുള്ളത്. ഗ്രന്ഥശാലകൾ, ക്ലബ്ബുകൾ എന്നിവയേക്കാൾ ജനസ്വാധീനം ചെലുത്താൻ കഴിയുന്ന ഈ മേഖലയ്ക്ക് അർഹമായ പരിഗണനയും സാമ്പത്തിക സഹായങ്ങളും നൽകുക.
കുട്ടികളിൽ വർദ്ധിച്ചു വരുന്ന ലഹരി താൽപര്യത്തെ അതീവ ശ്രദ്ധയോടെ ഞങ്ങൾ കാണുന്നു. സ്കൂൾ അധ്യാപകരേക്കാൾ കുട്ടികളിലും രക്ഷിതാക്കളിലും സ്വാധീനം ചെലുത്താൻ ട്യൂട്ടോറിയൽ സംവിധാനത്തിനു കഴിയും. അതിനാൽ ലഹരി മാഫിയകൾക്കെതിരേ പോരാടാനുള്ള വിവിധങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സമൂഹത്തെ രക്ഷിയ്ക്കാൻ സംഘടന തീരുമാനിച്ചിരിക്കുന്നു.
സംസ്ഥാന എക്സിക്യൂട്ടീവിന് വേണ്ടി,

സി.ജി.ബാബു.
ജനറൽ സെക്രട്ടറി


  

No comments:

Post a Comment