Thursday, April 30, 2020




SSLC കുട്ടികള്‍ക്ക് ഏറെ പ്രയാസമുള്ള രണ്ടു വിഷയങ്ങള്‍ ആണ് കണക്കും രസതന്ത്രവും. വളരെ ലളിതമായ രീതിയില്‍ AKTMA യുടെ ബ്ലോഗിലൂടെ  അവതരിപ്പിക്കുകയാണ് സി..ജി.ബാബു സര്‍. സാറിന് AKTMAയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു. 
MATHEMATICS & CHEMISTRY  VIDEO CLASS ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ നിന്നും ലഭിക്കും. നിങ്ങളുടെ സംശയങ്ങളും അഭിപ്രായങ്ങളും കമെന്‍റ് ബോക്സില്‍ ചോദിക്കൂ, അല്ലെങ്കില്‍ 8086361979 എന്ന വാട്സ് ആപ് നമ്പറില്‍ ചോദിക്കുക

Sunday, April 26, 2020

VIDEO CLASS (+2) BY REMESH C-FUST


CENTRE FOR FUTURE STUDIES (C-FUST) എന്ന സ്ഥാപനം നടത്തുന്ന  ശ്രീ.രമേഷ്‌ ചെന്നെശ്ശേരി PLUS TWO കുട്ടികള്‍ക്കായ് തയ്യാറാക്കിയ കണക്ക് ക്ലാസ്സുകളുടെ വീഡിയോ AKTMAയുടെ ബ്ലോഗിലൂടെ പങ്കുവയ്ക്കുകയാണ്. ഇതിനായി സമയം കണ്ടെത്തിയ ശ്രീ.രമേഷ്‌ ചെന്നെശ്ശേരി സാറിന് AKTMA യുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

  1. 1.Differentiability of a function
  2. 2.Continuity of a Function
  3. 3.Derivative of Exponential and Logarithmic fun.
  4. 4.Derivative of logarithmic functions Part II
  5. 5.Higher order Derivatives Part I
  6. 6.Higher order Derivatives Part II
  7. 7.To find the inverse of a 3 x 3 matrix 
  8. 8.Solution of the system of linear equations in 3 unknowns
  9. 9.Integration by Parts - previous years higher secondary questions 
  10. 10.Indefinite Integrals Previous qns Part I
  11. 11. Mean Value theorems


Wednesday, April 22, 2020

SSLC REVISION EXAM 2020

SSLC പാഠങ്ങളെ 5 ബ്ലോക്കുകള്‍ ആയി തിരിച്ചു റിവിഷന്‍ ടെസ്റ്റ്‌ നടത്തുന്നു.KRITHI നടത്തിയ പരീക്ഷാ പേപ്പറുകള്‍ (2020) ആണിവ.ഓരോ പരീക്ഷയുടെയും  ഉത്തര സൂചിക നല്കിയിരിക്കുന്നു.
MATHEMATICS



ANSWER


EXAM TODAY 
23.04.2020
ONLINE EXAM എഴുതാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്‌താല്‍ മതി.

Monday, March 2, 2020

MALAYALAM REVISION NOTES

MALAYALAM REVISION NOTES


പത്താം ക്ലാസ് മലയാളം-അടിസ്ഥാന പാഠാവലി  
 വാര്‍ഷിക പരീക്ഷയുമായി ബന്ധപ്പെട്ട  റിവിഷന്‍ നോട്ട്‌, 
 AKTMA ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്  
അരീക്കോട്, ഉഗ്രപുരം.  ഗവ: ഹയർസെക്കൻഡറി 
സ്കൂൾളിലെ അധ്യാപകൻ ശ്രീ സുരേഷ് അരീക്കോട്ഈ  
ഉദ്യമത്തിനു സമയം കണ്ടെത്തിയ സാറിനു നന്ദി.


MODEL QUESTIONS 2020


CITC  2020 ഫെബ്രുവരി മാസത്തില്‍ നടന്ന മോഡല്‍ പരീക്ഷാ ചോദ്യങ്ങളുടെ ലിങ്ക്ചുവടെ ചേര്‍ക്കുന്നു.അവ വാര്‍ഷിക  പരീക്ഷയ്ക്ക് മികച്ച ഗ്രേഡ് ലഭിക്കുവാന്‍ സഹായിക്കും.തയ്യാറാക്കി നല്‍കിയ CITC അധ്യാപകര്‍ക്ക് AKTMAയുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

മലയാളം പേപ്പര്‍ -I
മലയാളം പേപ്പര്‍ -2
ENGLISH
HINDI
SOCIAL SCIENCE
സോഷ്യല്‍ സയന്‍സ്
PHYSICS
ഊര്‍ജതന്ത്രം 
CHEMISTRY
രസതന്ത്രം
BIOLOGY
ജീവശാസ്ത്രം
MATHEMATICS
ഗണിതം

SSLC REVISION TEST SERIES BY CITC


SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വളരെ പ്രയോജനം ആയിരിക്കും ഈ ചോദ്യപേപ്പറുകള്‍. ഓരോ വിഷയങ്ങളുടെയും പാഠങ്ങള്‍ പഠിച്ചു  തീര്‍ത്തു കഴിഞ്ഞാല്‍ ഈ ചോദ്യപേപ്പറുകള്‍ പരിശീലിക്കുന്നത് നന്നായിരിക്കും. മികച്ച വിജയത്തിന് വളരെ സഹായകം ആയിരിക്കും.

മലയാളം-1, മലയാളം-2,ഇംഗ്ലീഷ്, ഹിന്ദി, 
ഊര്‍ജതന്ത്രം , രസതന്ത്രം, ജീവശാസ്ത്രം
സോഷ്യല്‍ സയന്‍സ്, കണക്ക്  എന്നിവയുടെ ചോദ്യങ്ങള്‍ക്ക്
ക്ലിക്ക് ചെയ്യുക.

Sunday, January 19, 2020

രാത്രികാല ക്ലാസ്സുകള്‍ക്ക്‌ അനുമതി ലഭിച്ചു.

കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കിലെ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ രാത്രികാല ക്ലാസ്സുകള്‍ നിരോധിച്ചുകൊണ്ടുള്ള എ.ഇ.ഒ യുടെ ഉത്തരവ് കലക്ടര്‍  റദ്ദാക്കി.

ക്ലാസ് കഴിഞ്ഞതിനു ശേഷവും ചില സ്ഥാപനങ്ങള്‍ കുട്ടികളെ അവരുടെ സ്ഥാപനങ്ങളില്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലാതെ താമസിപ്പിച്ചു പഠിപ്പിക്കുന്നത് നിര്‍ത്തലാക്കണമെന്ന   ഒരു രക്ഷാകര്‍ത്താവിന്‍റെ പരാതിയില്‍ അവ പരിശോധിച്ച് നിര്‍ത്തലാക്കുന്നതിന് കലക്ടര്‍ ഉത്തരവ് ഇട്ടിരുന്നു. എന്നാല്‍ മതിയായ അന്വേഷണം നടത്താതെ എ.ഇ.ഒ. കുന്നത്തൂര്‍ താലൂക്കിലെ മുഴുവന്‍ സ്ഥാപനങ്ങളുടെയും രാത്രികാല ക്ലാസ്സുകള്‍ നടത്തുന്നത്  തടഞ്ഞുകൊണ്ട്‌  നോട്ടീസ് നല്‍കുകയായിരുന്നു.
വാര്‍ഷിക പരീക്ഷ അടുത്ത സമയത്തുള്ള  പത്ത്,പ്ലസ്‌ വന്‍,പ്ലസ്‌ ടൂ  കുട്ടികളുടെ രക്ഷിതാക്കളില്‍ വലിയ ആശങ്കയ്ക്കും പ്രതിഷേധത്തിനും   ഇടയാക്കി.പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകം പരിശീലനം നടത്തി ആത്മവിശ്വാസവും കഴിവും അവരില്‍ വളര്‍ത്തിയെടുക്കാന്‍ ഈ സമയമാണ് ഉപയോഗിക്കുന്നത്.രക്ഷിതാക്കള്‍ക്ക് അതൊരു വലിയ ആശ്വാസവും ആണ്.പൊതു വിദ്യാഭ്യാസ സമ്പ്രദായങ്ങളുടെ മികച്ച വിജയത്തിന് പിന്നില്‍ ഇത്തരം ക്ലാസ്സുകളുടെ പ്രാധാന്യം പരസ്യമായ രഹസ്യം ആണ്.തങ്ങള്‍ക്ക് കിട്ടിയ നോട്ടീസുമായി  സ്ഥാപന ഉടമകള്‍ ആള്‍ കേരള ട്യൂട്ടോറിയല്‍ മാനേജ്മെന്‍റ് അസോസിയേഷനു പരാതി നല്‍കുകയായിരുന്നു.
അതിന്‍റെ അടിസ്ഥാനത്തില്‍ എ.കെ.ടി.എം.എ.യുടെ സംസ്ഥാന സമതി അംഗങ്ങള്‍ ആയ  ജനറല്‍ സെക്രട്ടറി സി.ജി ബാബു(സി.ഐ.ടി.സി ആദിനാട്), ന്‍റെ നേതൃത്വത്തില്‍  സംസ്ഥാന സമതി അംഗങ്ങള്‍ ആയ ശ്രീ.അനില്‍കുമാര്‍ (പ്രസിഡണ്ട്‌,കൈരളിഅക്കാഡമി,) ശ്രീ.പ്രമോദ് (ട്രഷറര്‍,സുപ്പീരിയര്‍), ശ്രീ.ഷാജി (ഷാജീസ് വീനസ്) എന്നിവര്‍ കളക്ടറെ കണ്ടു സംസാരിച്ചു.എ.ഇ.ഒ യുടെ ഉത്തരവ് പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയും നല്‍കി.ഈ അപേക്ഷയില്‍ മേല്‍ പുനരന്വേഷണം നടത്തിയാണ് കലക്ടര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

രക്ഷിതാക്കളുടെ പൂര്‍ണ സമ്മതത്തോടെ രാത്രി 9 മണിവരെ ക്ലാസ്സുകള്‍ നടത്താന്‍ ആണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്.രക്ഷിതാക്കളില്‍ നിന്നും സമ്മതപത്രം വാങ്ങി സൂക്ഷിക്കണം.സ്ഥാപനങ്ങളില്‍ താമസിപ്പിച്ചു പഠിപ്പിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളില്‍ നിന്നും അനുമതി വാങ്ങിയിരിക്കണം.കലക്ടറുടെ അനുകൂലമായ ഉത്തരവിന് AKTMA
ജനറല്‍ സെക്രട്ടറി സി.ജി.ബാബു നന്ദി അറിയിച്ചു.

കലക്ടറുടെ ഉത്തരവ്